നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

0

സുല്‍ത്താന്‍ ബത്തേരിയിലെ കച്ചവടസ്ഥാപനത്തില്‍ നിന്നും, സ്ഥാപന ഉടമയുടെ വീട്ടില്‍ നിന്നും പൊലീസ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സുല്‍ത്താന്‍ ബത്തേരി മാനിക്കുനി മാവത്ത് സ്റ്റോറില്‍ നിന്നും ഉടമയായ സുനിലിന്റെ മന്ദംകൊല്ലിയിലെ വീട്ടില്‍ നിന്നുമാണ് പാന്‍മസാല പിടികൂടിയത്. പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ നായയുടെ സഹായത്തോടയാണ് പാന്‍മസാല പിടികൂടിയത്.

ഇന്ന് രാവിലെ പത്തരയോടെയാണ് സുല്‍ത്താന്‍ ബത്തേരി മാനിക്കുനിയിലെ മാവത്ത് സ്റ്റോറില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ആദ്യം നിരോധിത പാന്‍മാസലകള്‍ കണ്ടെത്തിയത്. ഹാന്‍സ്. ഡോസ്, കൂള്‍ലിപ് തുടങ്ങിയവയുടെ മൂന്നൂറോളം പാക്കറ്റുകളാണ് പരിശോധനയില്‍ കണ്ടെടുത്തത്. സംഭവത്തില്‍ കടയുടമ മാവത്ത് സുനിലിനെ പൊലീസ് കോട്പ, ജെജെ ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തതായി സുല്‍ത്താന്‍ ബത്തേരി പൊലീസ് ഇന്‍സ്പെക്ടര്‍ പുഷ്പകുമാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ മുമ്പ് ഇത്തരത്തില്‍ നിരോധിത പുകയില ഉല്‍പ്പന്നം വിറ്റതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലിസ് നഗരസഭ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!