കാലവര്‍ഷം: ജില്ലയില്‍ 68 ദുരിതാശ്വാസ ക്യാമ്പുകളായി;

0

കാലവര്‍ഷം: ജില്ലയില്‍ 68 ദുരിതാശ്വാസ ക്യാമ്പുകളായി;
1046 കുടുംബങ്ങളിലെ 3769 പേര്‍ ക്യാമ്പുകളില്‍

കാലവര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി ഇതിനകം (വൈകീട്ട് 7.30 വരെ) തുറന്നത് 68 ദുരിതാശ്വാസ ക്യാമ്പുകള്‍. 1046 കുടുംബങ്ങളിലെ 3769 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇവരില്‍ 1823 പുരുഷന്മാരും 1946 സ്ത്രീകളുമാണ് (ആകെ 937 കുട്ടികള്‍). ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ആറ് പേര്‍ ഭിന്നശേഷിക്കാരും അഞ്ച് പേര്‍ ഗര്‍ഭിണികളും 228 പേര്‍ മുതിര്‍ന്ന പൗരന്മാരുമാണ്. 1675 പേര്‍ പട്ടിക വര്‍ഗക്കാരാണ്.

മാനന്തവാടി താലൂക്കില്‍ 23 ക്യാമ്പുകളിലായി 408 കുടുംബങ്ങളിലെ 1435 പേരാണുള്ളത്. സുല്‍ത്താന്‍ ബത്തേരിയില്‍ 15 ക്യാമ്പുകളിലായി 212 കുടുംബങ്ങളിലെ 739 പേരും വൈത്തിരി താലൂക്കില്‍ 30 ക്യാമ്പുകളിലായി 426 കുടുംബങ്ങളിലെ 1595 പേരുമുണ്ട്. അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകളിലേക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!