വിറളി പൂണ്ട് ഓടിയ പോത്ത് വീട്ടമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു.

0

കോട്ടത്തറ വെണ്ണിയോട് മെച്ചനയില്‍ രാവിലെ 7.30 തോടെയാണ് സംഭവം. സമീപ പ്രദേശമായ കുപ്പാടിത്തറയില്‍ നിന്നുമാണ് പോത്ത് വിറളി പൂണ്ടെത്തിയത്. മെച്ചനയിലെ മനേച്ചേരി മേരികുട്ടി(68)നാണ് പരിക്കേറ്റത്.വീട്ടില്‍ ടീവി കണ്ടിരിക്കുകയായിരുന്നു മേരിക്കുട്ടി.പെട്ടന്ന് ചാരിയിട്ടിരുന്ന മുന്‍ വാതില്‍ തള്ളിത്തുറന്ന് പോത്ത് അകത്തെത്തുകയായിരുന്നു. മേരി കുട്ടിയെ പോത്ത് ദാരുണമായി കുത്തി പരിക്കേല്‍പ്പിച്ചു. സംഭവ സമയത്ത് മേരിയുടെ മരുമകളും അവരുടെ മൂന്നര വയസുള്ള മകനും 13 വയസുള്ള മകളും ഉണ്ടായിരുന്നു.  കുട്ടികള്‍ ഭയന്ന് കട്ടിലിനടിയില്‍ അഭയം പ്രാപിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്.മേരിക്കുട്ടിക്ക് കയ്യിലെ എല്ലിന്  മൂന്ന് പൊട്ടലുണ്ടെന്നും ഉടന്‍ തന്നെ സര്‍ജറി വേണമെന്നും അശുപത്രി അധികൃതര്‍ അറിയിച്ചതായി മകന്‍ സുനില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!