പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ക്ക് കോവിഡ് രോഗമുക്തി;
സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവ്
പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച പഞ്ചായത്ത് മെമ്പര്‍ രോഗമുക്തി നേടി.പഞ്ചായത്ത് മെമ്പറുമായി സമ്പര്‍ക്കത്തിലായ ആളുകള്‍ക്കായി ഇന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ മുഴുവന്‍ ആളുകളുടെയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആണെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.പുല്‍പ്പള്ളി പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍,പഞ്ചായത്ത് മെമ്പര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ പഞ്ചായത്ത് സെക്രട്ടറി,പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട്,പഞ്ചായത്ത് മെമ്പര്‍മാര്‍,ജീവനക്കാര്‍,പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.പഞ്ചായത്ത് അനുമതി നല്‍കിയതിന്റെ ഭാഗമായി കണ്ടയ്ന്‍മെന്റ് സോണ്‍ ഇളവ് ചെയ്ത് മലഞ്ചരക്ക് കടകള്‍ തുടര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ മുഴുവന്‍ ആളുകളും പാലിക്കണമെന്നും ക്വാറന്റൈനില്‍ കഴിയുന്നവര്‍ അത് തുടരണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുപ്രകാശ്,വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍,ടി.വി അനില്‍മോന്‍,
ശോഭനപ്രസാദ്,സിന്ദു ബാബു എന്നിവര്‍ അറിയിച്ചു.