ഭാരത് മാല ദേശീയ പാതയെ സ്വാഗതം ചെയ്യുന്നതായി സജി ശങ്കര്‍

0

ഭാരത് മാല ദേശീയ പാതയെ സ്വാഗതം ചെയ്യുന്നതായി ബിജെപി ജില്ല അധ്യക്ഷന്‍ സജി ശങ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വികസന പ്രവര്‍ത്തനങ്ങളെ ബിജെപി സ്വാഗതം ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പാത വയനാടിന് അനിവാര്യമെന്നും നേതാക്കള്‍. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം കമ്മീഷന്‍ രാഷ്ട്രീയം കളിക്കുകയാണ്. മടക്കിമലയിലും പിന്നീട് ചേലോടും മെഡിക്കല്‍ കോളേജിനായി സ്ഥലമെടുത്തു. എന്നാല്‍ ഇപ്പോള്‍ രണ്ടു സ്ഥലവും വേണ്ടെന്ന് വച്ച് ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ്  ഏറ്റെടുക്കാനുള്ള ശ്രമമാണ്    നടക്കുന്നത്. അതിനെ ബിജെപി അംഗീകരിക്കില്ല. മെഡിക്കല്‍ കോളേജ് വയനാടിന് ആവശ്യം തന്നെയാണ്. പക്ഷെ അതൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആകണമെന്നാണ് ബിജെപി അഭിപ്രായപ്പെടുന്നതെന്നും ഇവര്‍ ആരോപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!