മാനദണ്ഡങ്ങള്‍ ലംഘിച്ച് ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തനം; നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കി. 

0

മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.റോയല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കീഴിലുള്ള ഫുട്‌ബോള്‍ ടര്‍ഫ് കോര്‍ട്ടാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മാനദണ്ഡങ്ങള്‍ ലംഘിച്ച് ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തനം നടത്തി വരുന്നത്.കൊവിഡ് കാലത്ത് ഇത്തരം ടര്‍ഫ് കോര്‍ട്ടുകള്‍ പ്രവര്‍ത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും മാനന്തവാടിയിലെ ടര്‍ഫ് കോര്‍ട്ടിന്റെ പ്രവര്‍ത്തനം നിര്‍ബാധം തുടരുകയായിരുന്നു.കെട്ടിട നിര്‍മ്മാണ അനുമതി മാത്രമാണ് ഉടമസ്ഥരുടെ കൈവശമുള്ളത്..നഗരസഭയില്‍ നിന്നും അനുവദിച്ചിട്ടുള്ള ലൈസന്‍സ് പോലും നഗരസഭ നല്‍കിയിട്ടില്ല അതുകൊണ്ട് തന്നെ നികുതിയിനത്തില്‍ ഭീമമായ തുകയാണ് മുനിസിപ്പാലിറ്റിക്ക് നഷ്ടമാകുന്നത്.പത്ര ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നഗരസഭ നോട്ടീസ് നല്‍കിയത്.
ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നാണ് ഇത്രയും കാലം ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത്.ടര്‍ഫ് കോര്‍ട്ടില്‍ ഒരു മണിക്കൂര്‍ നേരം
ഫുട്‌ബോള്‍ കളിക്കുന്നതിന് പകല്‍ 1200 രൂപയും, രാത്രി 1400 രൂപയുമാണ് ഈടാക്കി വരുന്നത്. പൂര്‍ത്തീകരണ പ്ലാന്‍ സമര്‍പ്പിക്കുകയോ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയോ ചെയ്യാതെ പ്രവര്‍ത്തനം ആരംഭിക്കുകയും വാടയ്ക്ക് നല്‍കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നുമാണ് സ്റ്റോപ്പ് മെമ്മോയില്‍ പറഞ്ഞിരിക്കുന്നത്. അതെ സമയം എല്ലാ വിധ അനുമതിയോടും കൂടിയാണ് ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നുമാണ് മാനേജ്‌മെന്റ് അധികൃതര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!