വിഷ്ണുമായക്ക് വയനാട് വിഷന്റെ ആദരം

0

ഹയര്‍ സെക്കണ്ടറി  പ്ലസ്ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടിയ വിഷ്ണു മായക്ക് വയനാട് വിഷന്റെ ആദരം.  മീനങ്ങാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വിഷ്ണുമായ ഇന്ന് 5 മണിക്ക് വയനാട് വിഷന്റെ ഈ വനിംഗ് ന്യൂസില്‍ വാര്‍ത്താ അവതാരകയായി എത്തും. കല്‍പറ്റയിലെ ചുമട്ടുതൊഴിലാളിയായ ശിവാനന്ദന്റെയും വീട്ടമ്മയായ പുഷ്പലതയുടെയും മകളാണ്. മുട്ടില്‍ എടപ്പെട്ടിയിലാണ് വീട്.പഠനത്തോടൊപ്പം പാഠ്യേതരമേഖലകളിലും മികവു പുലര്‍ത്തുന്ന ഈ മിടുക്കിക്ക് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ സാമൂഹിക ശാസ്ത്രമേളയിലെ വാര്‍ത്താ വായനമത്സരത്തില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു. സ്‌കൂളിലെ നാഷനല്‍ സര്‍വീസ് സ്‌കീമിലെ സജീവാംഗമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!