ജൂലൈ 9ന് കര്‍ണാടകയില്‍ നിന്നെത്തിയ 62 കാരനായ കാക്കവയല്‍ സ്വദേശി, ജൂലൈ 10ന് ഹൈദരാബാദില്‍ നിന്നെത്തിയ 33 വയസ്സ് പ്രായമുള്ള പനമരം സ്വദേശികളായ ദമ്പതികള്‍,ജൂണ്‍ 27 ന് ദുബായില്‍ നിന്നു വന്ന 54 വയസ്സുള്ള പുല്‍പ്പള്ളി സ്വദേശി, ബംഗളുരുവില്‍ നിന്നും ജൂലൈ 9, 10, 11, 13 തിയ്യതികളില്‍ ജില്ലയിലെത്തിയ 42 കാരനായ വെള്ളമുണ്ട സ്വദേശി, 24 വയസ്സുള്ള പിലാക്കാവ് സ്വദേശി, 39 കാരനായ പടിഞ്ഞാറത്തറ സ്വദേശി,22 കാരനായ മുട്ടില്‍ സ്വദേശി,21 വയസ്സുള്ള മുള്ളന്‍കൊല്ലി സ്വദേശി, അമ്പലവയല്‍ സ്വദേശി(27),എടവക സ്വദേശി(42),പുല്‍പ്പള്ളി സ്വദേശി(51)എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ വയനാട്ടില്‍ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 197 ആയി ഉയര്‍ന്നു. ബാഗ്ലൂരില്‍ നിന്നെത്തിയ 8 പേരും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഹൈദരബാദില്‍ നിന്നുമുള്ള ദമ്പതികള്‍ക്കും കര്‍ണ്ണാടകയില്‍ നിന്നുളള ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 97 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ 93 പേരും കോഴിക്കോട്, തിരുവനന്തപുരം,പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. ജില്ലയില്‍ ഇതുവരെ 99 പേര്‍ രോഗമുക്തി നേടി.