ചികിത്സാസഹായ ധനം കൈമാറി 

0

അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കാട്ടികുളം സ്വദേശി ഷാജിക്ക് ചികിത്സാ സഹായമായി കുവൈറ്റ് ഒ.ഐ.സി.സി. മാനന്തവാടി പ്രസ്സ് ക്ലബ്ബില്‍ ഐ.സി.ബാലകൃഷണന്‍ എം.എല്‍.എ.ഷാജിയുടെ ബന്ധുവിന്  സഹായധനം കൈമാറി.ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിവെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ കുവൈറ്റിലുള്ള അലക്‌സ് കൂട്ടുങ്കലിന്റെ സഹായത്തോടെയാണ് ധനസമാഹരണം നടത്തിയത്. നഗരസഭ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.ജി.ബിജു, വി.വി.നാരായണവാര്യര്‍, എ.എം.നിഷാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!