വനവല്‍ക്കരണത്തിന്റെ പേരില്‍ ചതുപ്പുകളും പുല്‍പ്പരപ്പുകളും നശിപ്പിക്കരുത്:വയനാട് പ്രകൃതി സംരക്ഷണസമിതി

0

വനവൽക്കരണത്തിന്റെ പേരിൽ ചതുപ്പുകളും പുൽപ്പരപ്പുകളും നശിപ്പിക്കരുതെന്ന് പരിസ്ഥിതി പ്രവർത്തകർ. ഏക വിളത്തോട്ടങ്ങൾ സ്വാഭാവിക വനമായി മാറ്റുമെന്ന പേരിൽ ചതുപ്പുകളും പുൽപ്പരപ്പുകളും മാറ്റുന്നത് നിർത്തിവെക്കണമെന്നും പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
മനുഷ്യ – വന്യജീവി സംഘർഷത്തിന് പരിഹാരമായും ഏക വിളത്തോട്ടങ്ങൾ സ്വാഭാവിക വനമായി മാറ്റുന്നതിന്റെയും പേര്  പറഞ്ഞ് ഏറെ കൊട്ടിഘോഷിച്ച വടക്കെ വയനാട് ഫോറസ്റ്റ് ഡിവിഷനിലെ വനവൽക്കരണം ഫലത്തിൽ വനനശീകരണമായി മാറിയിരിക്കയാൽ വനം വകുപ്പ് അത്തരം പ്രവർത്തനങ്ങളിൽ നിന്നും പിൻമാറണമെന്ന്. വയനാട് പ്രക്രുതി സംരക്ഷണ സമിതി ആവശ്യപ്പെടു.
നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ബേഗൂർ റെയിഞ്ചിൽ ഒണ്ടയങ്ങാടിയിലെ പരാജയപ്പെട്ട തേക്കുതോട്ടത്തിലെ സ്വാഭാവിക  ചതുപ്പും പുൽപ്പരപ്പുമാണ് വനവൽക്കരണത്തിന്റെ പേരിൽ കിളച്ച് മറിച്ച് തൈകൾ നട്ടത് ഇതിന് ഉദാഹരണമാണ്.1958ലെ പരാജയപ്പെട്ട ഈ തേക്ക് പ്ലാന്റേഷൻ സ്വാഭാവിക വനമായി മാറിക്കഴിഞ്ഞിട്ട് നിരവധി വർഷങ്ങളായി. നാമമാത്രമായ തേക്കുമരങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. 250 ഏക്കർ വരുന്ന കാടാകെ വെട്ടി പുതിയ തേക്കുതോട്ടമുണ്ടാക്കാൻ മാനന്തവാടി ഡി.എഫ്.ഒയും സംഘവും കഴിഞ്ഞ വർഷം നടത്തിയ ശ്രമം പരിസ്ഥിതി സംഘടനകളുടെയും നാട്ടുകാരുടെയും എതിർപ്പിനെ തുടർന്ന് പരാജയപ്പെടുകയാണുണ്ടായത്.
ചതുപ്പുകളും പുൽപ്പരപ്പുകളും തുറസ്സായ പ്രദേശങ്ങളുമൊക്കെ കാടിന്റെ സ്വാഭാവികമായ വകഭേതങ്ങളാണെന്ന് അറിയാത്തവരല്ല വനം വകുപ്പുദ്യോഗസ്ഥർ .ശോഷണത്തിന്റെ നെല്ലിപ്പടിയിൽ എത്തി നിൽക്കുന്ന വയനാടൻ കാടുകൾക്ക് കൂടുതൽ നാശം വിതക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും വനം വകുപ്പ് വിട്ടു നിൽക്കണമെന്ന് പ്രക്രുതി സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!