കല്‍പ്പറ്റയിലെ 34 കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

0

കല്‍പ്പറ്റയില്‍ കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച 34കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു.ഇദ്ദേഹം ക്വാറന്റൈന്‍ ലംഘിച്ച് വിവിധ സ്ഥാപനങ്ങളില്‍ എത്തിയതായി റൂട്ട് മാപ്പില്‍ പറയുന്നു.തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും കഴിഞ്ഞ മാസം 20നാണ് ഇദ്ദേഹം വാളയാര്‍ വഴി വയനാട്ടില്‍ എത്തുന്നത്. അന്ന് ഉച്ചയ്ക്ക് 12 മണിയോടെ കല്‍പ്പറ്റ ഹൗസ് റോഡിലെ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി.തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിഞ്ഞു വരവെ ഈ മാസം നാലിന് കല്‍പ്പറ്റ എമിലി റോഡിലെ ഐവ ബാര്‍ബര്‍ ഷോപ്പില്‍ എത്തിയിട്ടുണ്ട്.അന്നുതന്നെ വൈകുന്നേരം 6.15ന് കണ്ണൂര്‍ സ്റ്റേഷനറിയിലും ആറരയോടെ കീര്‍ത്തി സൂപ്പര്‍മാര്‍ക്കറ്റിലും എത്തി. അഞ്ചാം തീയതി പാല്‍ സൊസൈറ്റിയിലും എത്തിയിട്ടുണ്ട്.അഞ്ചാം തീയതി ഉച്ചയ്ക്ക് രണ്ടുമണിയോടെ പരിശോധനാഫലം പോസിറ്റീവ് ആയതോടെ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!
14:22