സംസ്ഥാനത്ത് ഇന്ന്  272 പേർക്ക് കോവിഡ്

0

 സംസ്ഥാനത്ത് 272 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 111 പേർക്ക്​​ രോഗം ഭേദമായി. 68 പേർക്ക്​ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 15 കേസുകളുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗികളിൽ 157 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്​ 38 പേർ മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്​​. ഏഴ്​ ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.സി.ഐ.എസ്.എഫ് ജവാനും ഡി.എസ്.സി ജവാനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3, വയനാട്​ 3, ഇടുക്കി 1 എന്നിങ്ങനെയാണ്​ വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്​.തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശൂര്‍ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂർ 9 എന്നിങ്ങനെയാണ്​ രോഗമുക്​തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ
സംസ്ഥാനത്ത്​ ഗുരുതര സാഹചര്യമാണ്​ നില നിൽക്കുന്നതെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. 18 പുതിയ ഹോട്ട്​സ്​പോട്ടുകൾ കൂടി നിലവിൽ വന്നു. 378 പേരെ ഇന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!