ജില്ലയില്‍ മൂന്ന് പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു

0

ജില്ലയില്‍ ഇന്ന് മൂന്ന്  പേര്‍ക്ക്  കോവിഡ് 19 സ്ഥിരീകരിച്ചു. ജൂലൈ 3 ന് കുവൈറ്റില്‍ നിന്നും കോഴിക്കോട് എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന മീനങ്ങാടി സ്വദേശിയായ 40 കാരി, അന്ന് തന്നെ സൗദി അറേബ്യയില്‍ നിന്നും കണ്ണൂരിലെത്തിയ കല്‍പ്പറ്റ സ്വദേശിയായ 28 കാരന്‍, ജൂണ്‍ 20 ന് ഹൈദരാബാദില്‍ നിന്ന് കോയമ്പത്തൂരിലെത്തി കോവിഡ് സ്ഥിരീകരിച്ച് അവിടെ ചികില്‍സ  കഴിഞ്ഞ് ഡിസ്ച്ചാര്‍ജ് ചെയ്ത കേണിച്ചിറ സ്വദേശിയായ 42 കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മീനങ്ങാടി സ്വദേശിനി  മാനന്തവാടി ജില്ലാ അശുപത്രിയിലും കല്‍പ്പറ്റ സ്വദേശി കണ്ണൂര്‍ കോവിഡ് ആശുപത്രിയിലും കേണിച്ചിറ സ്വദേശി പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് ചികില്‍സയിലുളളത്. കേണിച്ചിറ സ്വദേശിക്ക് പാലക്കാട് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!