ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു 

0

വയനാട് ജില്ലയില്‍ നിര്‍മ്മിച്ച പുതിയ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും വനമഹോത്സവത്തോട് അനുബന്ധിച്ച് വിദേശ അധിനിവേശ സസ്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സ് വഴി വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു നിര്‍വ്വഹിച്ചു. കുപ്പാടി, മുത്തങ്ങ, തോട്ടാമൂല, തോല്‍പ്പെട്ടി, ഇരുളം, പുല്‍പ്പള്ളി എന്നിവിടങ്ങളിലാണ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിലവില്‍ വന്നിരിക്കുന്നത്.

വനംവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റ ഭാഗമായി നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ചത്. കുപ്പാടി, മുത്തങ്ങ, തോട്ടാമൂല, തോല്‍പ്പെട്ടി, ഇരുളം, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ 90 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റേഷനുകളുടെ ഉദ്ഘാടനത്തോടൊപ്പം വനമഹോല്‍സവത്തിന്റെ ഭാഗമായി അധിനിവേശ സസ്യങ്ങളുടെ നിര്‍മ്മാര്‍ജ്ജന സംസ്ഥാന തല ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ഇവ നീക്കം ചെയത് സ്വഭാവിക മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.4റൂമുകള്‍ വീതമുള്ള ഇരുനില ഡോര്‍മിറ്ററി, തൊണ്ടിമുതല്‍ സൂക്ഷിക്കാനുള്ള ഷെഡ് എന്നിവയും ഫോറസ്റ്റ് സ്റ്റേഷനോട് അനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുണ്ട്. കുപ്പാടി ഫോറസ്റ്റ സ്റ്റേഷനില്‍ ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എ ഐസി ബാലകൃഷ്ണന്‍  അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു, പഞ്ചായത്ത് പ്രസിഡണ്ട്മാരായ രുഗ്മണി സുബ്രമണ്യന്‍, ബിന്ദുപ്രകാശ്, പി.സിസിഎഫ് ദേവേന്ദ്രകുമാര്‍ ഐഎഫ്എസ്, കെ. വിജയാനന്ദന്‍ ഐഎഫ്സ് തുടങ്ങി ജനപ്രതിനധികളും ഫോറസറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!