ചെറൂറില്‍ പത്ത് ഏക്കര്‍ തരിശ് പാടത്ത് നെല്‍കൃഷി ഒരുക്കി കര്‍ഷക കൂട്ടായ്മ.

0

സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് 20 അംഗ കര്‍ഷക മിത്ര 20/20 എന്ന പേരില്‍ പത്ത് ഏക്കര്‍ തരിശുനിലം നെല്‍പാടമാക്കി മാറ്റാന്‍ പോകുന്നത്. പേര് കൊണ്ട് തന്നെ പെരുമ നിറഞ്ഞതാണ് ഇവരുടെ കൂട്ടായ്മയും.ചെറൂര്‍ കര്‍ഷക മിത്ര 20/20 പ്രദേശത്തെ 20 കര്‍ഷകര്‍ ചേര്‍ന്നാണ് കഴിഞ്ഞ 10 വര്‍ഷകാല മായി തരിശായി കിടന്ന പാടം നെല്‍കൃഷിക്കായി ഒരുക്കിയെടുക്കുന്നത്. പ്രദേശത്തെ 9 വ്യക്തികളുടെ സ്ഥലം പാട്ടവ്യവസ്ഥയില്‍ എടുത്ത് 20 കര്‍ഷകര്‍ പാടത്ത് പണിയെടുത്താണ് നെല്‍കൃഷി ഒരുക്കുന്നത്. രാഷ്ട്രീയ നേതാവ്, വിമുക്ത ഭടന്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പാടത്ത് ഇറങ്ങി നെല്‍കൃഷി ഒരുക്കി വരുകയാണ്. കൃഷി ഭവനില്‍ നിന്നും ഹെക്ടറിന് നാല്‍പ്പതിനായിരം രൂപ ധനസഹായമായി ലഭിക്കുന്ന തൊഴിച്ചാല്‍ ബാക്കി വരുന്ന ചിലവ് എല്ലാവരും ചേര്‍ന്ന് വീതീച്ചെടുക്കും. ഭാരതി, വലിച്ചൂരി വിത്തുകളാണ് വിതയ്ക്കുന്നത്. ഏകദേശം 3 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. സി.ജെ.അബ്രഹാം സെക്രട്ടറിയായും ജോബി കരിമ്പനാ കുഴി പ്രസിഡന്റായും ജയിംസ് മാളിയേക്കല്‍ ട്രഷററായും പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയാണ് നെല്‍പാടമൊരുക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്. അങ്ങനെ ഇവരുടെ പരിശ്രമത്താല്‍ ചെറൂറിലെ 10 ഏക്കര്‍ തരിശ് പാടം വരും നാളുകളില്‍ നെല്‍ക്കതിരണിയും

Leave A Reply

Your email address will not be published.

error: Content is protected !!