സ്വന്തമായി നിർമ്മിച്ച ചിന്തേരി യന്ത്രവുമായുള്ള ജോയ് യുടെ പ്രയാണം 20 വർഷം പിന്നിടുന്നു

0

മാനന്തവാടി: വായ്പ നിഷേധിച്ച ബാങ്ക് മാനേജറോടുള്ള വാശിയിൽ സ്വന്തമായി നിർമ്മിച്ച ചിന്തേരി യന്ത്രം (പെളെയിനർ മെഷീൻ ) മുമായുള്ള പുൽപ്പള്ളി ,ചേലുര് ,ആറ്റുപുറത്ത് ജോയ് (50) തന്റെ ജോലിയിൽ വിജയകരമായി 20 വർഷം പിന്നിടുന്നു. മുമ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ജോയ് ആശാരി പണി സ്വന്തമായി പടിച്ചെടുക്കുകയായിരുന്നു. ജോലിക്കിടയിൽ യദ്യശ്ചികമായാണ് കോഴിക്കോട് മുക്കത്ത് വെച്ച് മര കഷ്ണങ്ങൾ പലവിധ അളവിൽ രൂപപ്പെടുത്തിയെടുക്കുന്നതും അന്ന് അപൂർവ്വമായി മാത്രം കാണാറുള്ളതുമായ ചിന്തേരി മെഷിൻ ദൂരെ നിന്നും കാണുന്നത്. മെഷീൻ വാങ്ങാം എന്ന ആഗ്രഹാത്താൽ വായ്പക്കായി ബാങ്കിനെ സമീപിച്ചപ്പോൾ വായ്പ നിഷേധിക്കുകയായിരുന്നു. ഈ വാശിയിൽ നിന്നാണ് സ്വന്തമായി യന്ത്രം ഉണ്ടാക്കണമെന്ന പ്രചോദനം ഉണ്ടായതെന്ന് ജോയ് പറഞ്ഞു. ആദ്യം പരീക്ഷണടി സ്ഥാനത്തിൻ മരത്തിലാണ് യന്ത്രം നിർമ്മിച്ചത്. പീന്നീട് ഇരുമ്പിൽ നിർമ്മിക്കുകയായിരുന്നു. പലരും നിരുത്സാഹപ്പെടുത്തുകയും ചുരുക്കം ചിലർ പ്രോത്സാസാഹിപ്പിക്കുകയും ചെയ്തു. ഒരു വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.ആങ്ക്ളർ, ഷീറ്റ്, ബൈക്ക് ഷോക്ക് ആബ്സർ ഷാഫ്റ്റ്, ഫ്രീവീൽ, ചെയ്ൻ, സൈക്കിൾ ഫ്രീ വിൽ എന്നിവ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുനത്.വെൽഡിംഗ് ചെയ്ത് നിർമ്മാണം തുടങ്ങിയെങ്കിലും രണ്ട് മൂന്ന് തവണ പൊളിച്ച് കളയേണ്ടി വന്നു ഇങ്ങനെ കുറച്ച് അധിക ചെലവുകൾ വന്നത് ഉൾപ്പെടെ 40000ത്തിൽ താഴെയാണ് ചിലവ് വന്നത്. വേണ്ട കനത്തിലും അളവിലും മരങ്ങൾ ഡിസൈൻ ചെയ്യുകയും, കഷ്ണങ്ങൾ കട്ട് ചെയ്യുകയും, പൊഴി അടിക്കുകയുമെല്ലാം ഈ യന്ത്രത്തിൽ ചെയ്യാം.വൈദ്യുതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഘടിപ്പിച്ചിരിക്കുന്ന മോട്ടോറാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. തടികൾ കഷ്ണങ്ങളാക്കുന്നതിന് മൂന്ന് ബ്ളേഡുകളാണ് ഉള്ളത്.കൂടാതെ തടിയുടെ അളവിനനുസരിച്ച് ഉയരം കൂട്ടുന്നതിനും കുറക്കുന്നതിനുമുള്ള സംവിധാനവും ഉണ്ട്. പൂർണ്ണമായും ഇരുമ്പിൽ നിർമ്മിച്ചിരിക്കുന്നതിനാൽ തന്നെ എത്ര ഭാരമുള്ള മര കഷ്ണങ്ങളും ഈ യന്ത്രത്തിൽ ഡിസൈൻ ചെയ്ത് എടുക്കാൻ കഴിയും, മാത്രമല്ല എവിടെക്ക് വേണമെങ്കിലും എളുപ്പത്തിൽ കൊണ്ട് പോകാനും കഴിയും. എന്നാൽ ഇന്ന് കട കളിൽ ലഭിക്കുന്ന ഒരു ലക്ഷത്തിൽ മേലെ വിലയുള്ള കാസ്റ്റ് അയേൺ കൊണ്ട് നിർമ്മിച്ച പെളെയിനർ മെഷീനിൽ ഒരളവിൽ കുടുതൽ ഭാരമുള്ള മര കഷ്ണങ്ങൾ ഡിസൈൻ ചെയ്യാൻ കഴിയില്ലെന്നതാണ് ഏറ്റവും വലിയ ന്യൂനത. ഇരുപത് വർഷത്തിനിടെ ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും, തമിഴ്നാട്ടിലും ഈ യന്ത്രവുമായി ജോലി ചെയ്തിട്ടുണ്ട്. ഇത്രയും കാലയളവിനുള്ളിൽ കാര്യമായ അറ്റകുറ്റപണികളൊന്നും വേണ്ടി വന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്.ഈ അടുത്തയി യന്ത്രം നിർമ്മിച്ച് നൽകാനും ഓർഡർ ലഭിച്ചിട്ടുണ്ട്. ജെറീ ഷാണ് ജോലികളിൽ പ്രധാന സഹായി .ഭാര്യ റോസ്ലിയും വിദ്യാർത്ഥികളായ രണ്ട് മക്കളും അടങ്ങുന്നതാണ് ജോയ് യുടെ കുടുംബം.കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൈമുതലായി ഉണ്ടെങ്കിൽ ഏത് ഉയരവും എത്തിപിടിക്കാൻ കഴിയുമെന്നതിന്റെ ഉത്തമ മാതൃകയാണ് ജോയ് യുടെ ജീവിതം.

Leave A Reply

Your email address will not be published.

error: Content is protected !!