കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വായ്പ

0

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്‍പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനിക വല്‍കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വായ്പ നല്‍കുന്നു. വായ്പ തുക പരമാവധി രണ്ട് ലക്ഷം രൂപയും പലിശ നിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവുമാണ്. ജാമ്യ വ്യവസ്ഥകള്‍ ബാധകമാണ്. അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്‍പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം.  പ്രായം 18 നും 55 നുമിടയില്‍. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.  അപേക്ഷ ഫോമും വിവരങ്ങളും www.keralapottery.org വെബ് സൈറ്റില്‍ ലഭിക്കും.  അവസാന തീയതി ജൂലൈ 31.  വിലാസം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍.പി.ഒ, തിരുവനന്തപുരം 695003.

Leave A Reply

Your email address will not be published.

error: Content is protected !!