എസ്.എസ് എൽ.സി ഫലപ്രഖ്യാപനം ഇന്ന് 2 മണിക്ക്

0

എസ്.എസ് എൽ.സി ഫലപ്രഖ്യാപനം ഇന്ന്. ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരത്ത് പിആര്‍ ചേമ്പറില്‍ മന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. വയനാട്ടില്‍ ഇത്തവണ 11682  വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2457 പേര്‍ പട്ടികവര്‍ഗവിദ്യാര്‍ത്ഥികളാണ്. 196 വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റായി പരീക്ഷയെഴുതി. കൂടുതല്‍കുട്ടികള്‍ പരീക്ഷക്കിരുന്നത് മാനന്തവാടി വൊക്കേഷണല്‍  ഹയര്‍സെക്കന്ററിയിലും കുറവ് കുട്ടികള്‍ പരീക്ഷ എഴുതിയത് കോളേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ്. ഫലമറിയാന്‍ 2 മണിമുതല്‍ വയനാട് വിഷനില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!