വരദൂര്‍ സാംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനം, കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് കണിയാമ്പറ്റ 6ാം വാര്‍ഡില്‍ സാംസ്‌കാരിക നിലയം സ്ഥാപിക്കുന്നത്. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിനു ജേക്കബ് അദ്ധ്യക്ഷനയിരുന്നു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഓമന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പൗലോസ് കുറുമ്പേമഠം, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.ജെ രാജേന്ദ്ര പ്രസാദ് ,എ.എന്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.