വയനാട് ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് കോവിഡ് 19

0

ജൂണ്‍ 21 ന് സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തിയ പനമരം സ്വദേശിയായ 25 കാരന്‍,യു.എ.യില്‍ നിന്നും നാട്ടിലെത്തിയ കമ്പളക്കാട് സ്വദേശിയായ 31 കാരന്‍,യു.എ.യില്‍ നിന്നും നാട്ടിലെത്തിയ അഞ്ചുകുന്ന് സ്വദേശിയായ 35 കാരന്‍ എന്നിവര്‍ക്കും,ജൂണ്‍ 15ന് ബഹറിനില്‍ നിന്നും നാട്ടിലെത്തിയ കല്‍പ്പറ്റ സ്വദേശിയായ 44 കാരന്‍,ജൂണ്‍ 22ന് സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തിയ കുപ്പാടി സ്വദേശിയായ 30 കാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇവരെല്ലാവരും ക്വാറന്റയിനില്‍ കഴിഞ്ഞു വരികയായിരുന്നു.ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 91 ആയി.

Leave A Reply

Your email address will not be published.

error: Content is protected !!