347 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി

0

നിലവില്‍ രോഗം സ്ഥിരീകരിച്ച് 37 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്.347 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.274 പേര്‍ പുതുതായി നിരീക്ഷണത്തിലായി.ഇതോടെ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3553 ആയി.ഇതില്‍ 37 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും,പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 300 പേര്‍ ഉള്‍പ്പെടെ 1639 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 3044 സാമ്പിളുകളില്‍ 2550 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 2496 സാമ്പിളുകള്‍ നെഗറ്റീവാണ്.489 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.ഇതുകൂടാതെ സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4570 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഇതില്‍ ഫലം ലഭിച്ച 3801 സാമ്പിളുകളില്‍ 3770 എണ്ണം നെഗറ്റീവും 31 എണ്ണം പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!