തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഡീസല്‍ വില വര്‍ധിപ്പിച്ചു; പെട്രോള്‍ വിലയില്‍ മാറ്റമില്ല

0

കൊച്ചി: തുടർച്ചയായ പതിനെട്ടാം ദിവസവും ഡീസൽ വില വർധിപ്പിച്ചു. ഒരു ലിറ്റർ ഡീസലിന് 45 പൈസ ബുധനാഴ്ച വർധിപ്പിച്ചു. അതേസമയം പെട്രോൾ വിലയിൽ ഇന്ന് മാറ്റമില്ല
കഴിഞ്ഞ പതിനെട്ട് ദിവസംകൊണ്ട് ഒരു ലിറ്റർ ഡീസലിന് 9.92 രൂപയാണ് വർധിപ്പിച്ചത്. നിലവിൽ കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന് 75.72 രൂപയാണ് വില. പെട്രോളിന് 80.02 രൂപയും. തുടർച്ചയായ പതിനേഴ് ദിവസത്തെ വർധനവിന് ശേഷമാണ് ഇന്ന് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നത്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. ജൂൺ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വർധിപ്പിച്ച് തുടങ്ങിയത്.

Leave A Reply

Your email address will not be published.

error: Content is protected !!