കെ സുരേന്ദ്രന്റെ നിര്യാണം: മൗനജാഥയും അനുശോചനയോഗവും നടത്തി

0

കല്‍പ്പറ്റ: ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറിയും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ കെ സുരേന്ദ്രന്റെ ആകസ്മികമായ നിര്യാണത്തില്‍ ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ മൗനജാഥയും അനുശോചനയോഗവും നടത്തി. ജീവനുതുല്യം പാര്‍ട്ടിയേയും തൊഴിലാളികളെയും സ്‌നേഹിച്ച നേതാവായിരുന്നു കെ സുരേന്ദ്രനെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് പി പി ആലി പറഞ്ഞു. തൊഴിലാളികള്‍ ഈ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോള്‍ പാര്‍ട്ടിക്കും യൂണിയനും തൊഴിലാളികള്‍ക്കും സുരേന്ദ്രന്റെ നിര്യാണത്തിലൂടെ തീരാനഷ്ടമാണുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ഡി സി സി വൈസ് പ്രസിഡന്റ് എം എ ജോസഫ് അധ്യക്ഷത വഹിച്ചു. സി മെയ്തീന്‍കുട്ടി, എന്‍ ഒ ദേവസി, എന്‍ കൃഷ്ണകുമാര്‍, അഡ്വ ടി ജെ ഐസക്, ഗിരീഷ് കല്‍പ്പറ്റ, മോഹന്‍ദാസ് കോട്ടക്കാല്ലി, കെ കെ രജേന്ദ്രന്‍, മാടായി ലത്തീഫ്, സാലിറാട്ടക്കൊല്ലി, രജേഷ് വൈദ്യര്‍ ,ആര്‍ ഉണ്ണികൃഷ്ണന്‍,എസ് മണി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!