സംസ്ഥാന പാതയോരത്ത് മാലിന്യം തള്ളുന്നത് സ്ഥിരമാവുന്നു

0

സംസ്ഥാന പാതായായ സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി റോഡിലാണ് കോഴിമാലിന്യം അടക്കം കൊണ്ടുതള്ളുന്നത് പതിവായിരിക്കുന്നത്. കുപ്പാടി മുതല്‍ മൂന്നാംമൈല്‍ വരെയുള്ള ഭാഗത്താണ് മാലിന്യങ്ങള്‍ തള്ളുന്നത്. രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ എത്തിച്ചാണ് മാലിന്യം തള്ളുന്നത്. ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും മറ്റും നിറച്ചാണ് മാലിന്യം പാതയോരത്ത് തള്ളിയിരിക്കുന്നത്. കച്ചവടസ്ഥാപനങ്ങളില്‍ നിന്നുമാണ് ഇത്തരത്തില്‍ മാലിന്യം എത്തിച്ച് പാതയോരത്ത് തള്ളിയിരിക്കുന്നത്. മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചതോടെ അസഹനീയമായ ദുര്‍ഗന്ധമാണ് പ്രദേശത്ത് വമിക്കുന്നത്. അതിനാല്‍ ഇവിടെ താമസിക്കുന്നവരും ഇതുവഴി യാത്രചെയ്യുന്നവരും ദുരിതത്തിലായിരിക്കുകയാണ്. മഴക്കാല പൂര്‍വ്വ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമായി മുന്നോട്ട് പോകുമ്പോഴും ഇത്തരത്തില്‍ മാലിന്യം കൊണ്ടുവന്നുതള്ളുന്നവരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!