പുല്‍പ്പള്ളി കതവക്കുന്നില്‍ യുവാവിനെ ആക്രമിച്ചു കൊന്ന നരഭോജി കടുവയെ കണ്ടെത്താന്‍ വന വകുപ്പിന്റെ നേതൃത്വത്തില്‍ ബസവന്‍കൊല്ലി മുതല്‍ കല്ലുവയല്‍ വരെ തിരച്ചില്‍ നടത്തി. ചെതലയം, കല്‍പ്പറ്റ, മേപ്പാടി റേഞ്ചുകളിലെ നൂറോളം വനപാലകരുടെ നേതൃത്വത്തിലായിരുന്നു പരിശോധന .കൂടും,ക്യാമറയും സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു തിരച്ചില്‍ നടത്തിയത്.സൗത്ത് വയനാട് ഡിഎഫ്ഒ പി. രഞ്ജിത്ത് കുമാര്‍, റേഞ്ച് ഓഫീസര്‍ ശശി കുമാര്‍, സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നെയ്ക്കുപ്പ വനമേഖലയില്‍ രാവിലെ ഒന്‍പതു മണിയോടെ ആരംഭിച്ച തിരച്ചില്‍ വൈകിട്ടോടെ അവസാനിപ്പിച്ചു. തിരച്ചിലില്‍ കടുവയെ കണ്ടെത്താനായില്ല. വരും ദിവസങ്ങളില്‍ പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ പെട്രാളിങ് ശക്തമാക്കാനാണ് വന വകുപ്പിന്റെ തീരുമാനം.