പുതുജീവനം ‘പദ്ധതിക്ക് തുടക്കം 

0

ആദിവാസി ജനവിഭാഗങ്ങളിലെ മദ്യാസക്തിയും, ലഹരി ഉപയോഗവും ഇല്ലാതാക്കാന്‍ പട്ടികവര്‍ഗ്ഗ  വികസന വകുപ്പ്, കുടുംബശ്രീ മിഷന്‍, എക്‌സൈസ്, വിമുക്തി മിഷന്‍, ജനമൈത്രി പോലീസ്, പച്ചപ്പ് പദ്ധതി, പഴശ്ശി കല്‍പ്പറ്റ തുടങ്ങിയവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന  ‘പുതുജീവനം ‘പദ്ധതി വിവരശേഖരണ പരിപാടി വെങ്ങപ്പള്ളി ചെമ്പ്രാട്ട് കോളനിയില്‍ ആരംഭിച്ചു.സികെ ശശീന്ദ്രന്‍  എംഎല്‍എ ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് പിഎം നാസര്‍ അദ്ധ്യക്ഷനായിരുന്നു. വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ എസ് റ്റി പ്രമോട്ടര്‍മാര്‍, ആനിമേറ്റര്‍മാര്‍, പച്ചപ്പ് വളണ്ടിയര്‍മാര്‍ ,മറ്റ് സന്നദ്ധ വളണ്ടിയര്‍മാര്‍ ചേര്‍ന്നു പൂര്‍ത്തീകരിക്കും.ഐറ്റിഡിപി പ്രൊജക്റ്റ് ഓഫീസര്‍ കെസി ചെറിയാന്‍, കല്‍പ്പറ്റ എക്‌സ്സൈസ് സിഐ എ പി ഷാജഹാന്‍,കല്‍പ്പറ്റ ജനമൈത്രി എഎസ് ഐ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!