ഫലങ്ങള്‍ നെഗറ്റീവ്  അല്‍കരാമയില്‍ ആശ്വാസമായി

0

വെള്ളമുണ്ടയിലെ അല്‍ കരാമ ഡയാലിസിസ് സെന്ററും  പരിസരവും പൂര്‍ണമായും അണുവിമുക്തമാക്കി. കോവിഡ് സ്ഥിരീകരിച്ച  തലപ്പുഴ സ്വദേശിനി ഡയാലിസിസ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സെന്റര്‍ അണുവിമുക്തമാക്കിയത്. സ്ഥാപനത്തിലെ ജീവനക്കാരുടെയും, രോഗികളുടെയും പരിശോധന എല്ലാം നെഗറ്റീവായതും ആശ്വാസമായി

വടക്കേ വയനാടിനെ മുള്‍മുനയില്‍ നിര്‍ത്തി യാണ് വെള്ളമുണ്ട അല്‍ കരാമ ഡയാലിസിസ് സെന്ററില്‍ ഡയാലിസിസ് ചെയ്ത് രോഗിക്ക് കോവിഡ്  സ്ഥിരീകരിച്ചുവെന്ന  വാര്‍ത്ത പരന്നത്. തുടര്‍ന്ന് വെള്ളമുണ്ടയും പരിസര പഞ്ചായത്തുകളും എല്ലാം ആശങ്കയിലായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരുടെയും, മാനേജ്‌മെന്റ് പ്രതിനിധികളുടെയും രോഗികളുടെയും സ്രവങ്ങള്‍ ശേഖരിക്കുകയും ഇവരെ നിരീക്ഷണത്തില്‍ ആകുകയും ചെയ്തിരുന്നു.എന്നാല്‍ ലഭിച്ച ഫലങ്ങള്‍ എല്ലാം നെഗറ്റീവായത് സെന്ററിനും  നാടിനു തന്നെ ആശ്വാസം ആയിരിക്കുകയാണ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ്  ഇപ്പോള്‍ ഇവിടെ ഡയാലിസിസ് നടത്തുന്നത്. 

 

Leave A Reply

Your email address will not be published.

error: Content is protected !!