ശലഭങ്ങളുടെ സംരക്ഷണത്തിനായി ശലഭോദ്യാനം

0

സാമൂഹിക വനവത്കരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ ശലഭോദ്യാനങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. വിദ്യാലയത്തില്‍ കൂടുതലായി കണ്ട് വരുന്ന ശലഭങ്ങളുടെ സംരക്ഷണവും വര്‍ദ്ധനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. കിലുക്കി, തുളസി, അശോകം, എരുക്ക്, രാജമല്ലി എന്നിവയുടെ തൈകളാണ് ഉദ്യാനത്തില്‍ നടുന്നത്.
സോഷ്യല്‍ ഫോറസ്ട്രി ഡിസ്ട്രിക് കണ്‍സര്‍വേറ്റര്‍ എം.ടി. ഹരിലാല്‍ തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. രഞ്ജിത്ത് കുമാര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.കെ. അനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് പി.സി. നൗഷാദ്, എം.കമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!