ആദിവാസികളുടെ തനത് സംസ്‌കാരത്തെ അടുത്തറിയുന്നതിന് പൊതു സമുഹത്തിന് അവസരമൊരുക്കുന്നതിന് ജില്ലാകുടുംബശ്രീയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തുന്ന വയനാട് ഗോത്രമേള നങ്ക ആട്ട 2017 2-ാം ദിവസമായതോടെ ഏറെ ശ്രദ്ധേയമായി. മേളയുടെ ഭാഗമായി ഗോത്രകലാ മത്സരങ്ങളും, ഭക്ഷ്യമേളയും, ഫോട്ടോ പ്രദര്‍ശനം, ചിത്ര പ്രദര്‍ശനം ,തനതുല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഏറെ ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു. ഗോത്ര കലാ മത്സരങ്ങളുടെ ഭാഗമായി നടത്തിയ കോല്‍ക്കളിയും ജനങ്ങള്‍ക്കിടയില്‍ വളരെ ശ്രദ്ധേയമായി. വിവിധ ജില്ലകളില്‍ നിന്നുള്ളവരും മേളയില്‍ പങ്കെടുക്കുന്നുണ്ട് മേളയുടെ സമാപന ദിവസം ഇന്ത്യയിലെ ഗോത്ര രാജാക്കന്‍മാരിലൊരാളായ കോഴിമനരാജാവ് രാമന്‍ രാജമന്നന്‍ മുഖ്യാദിതിയായി എത്തും. മേളയ്ക്ക് ജനങ്ങളില്‍ നിന്നും അല്ലാതെയും എല്ലാവിധ പിന്‍തുണയും ലഭിക്കുന്നുണ്ടെന്നും കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി സാജിത പഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.