കെ.കരുണാകരന്‍ ആധുനിക കേരളത്തിന്റെ ശില്‍പി:ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

0

കേരളത്തിന്റെ സമഗ്രവികസനത്തിന് നേതൃത്വം നല്‍കിയും കേരളത്തിന്റെ മുഴുവന്‍
ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തിയും രാജ്യത്ത് തലയുയര്‍ത്തി നില്‍ക്കുന്ന സംസ്ഥാനമായി
കേരളത്തെ മാറ്റിയെടുത്ത പ്രതിപാദനനായ നേതാവാണ് മുന്‍ മുഖ്യമന്ത്രിയായിരുന്ന
ലീഡര്‍ കെ. കരുണാകരന്‍. ആദിവാസി മേഖലയിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുതല്‍
നെടുമ്പാശേരി വിമാനത്താവളം വരെയുള്ള സമസ്ത മേഖലകളിലും ഇന്ന് കൈവരിച്ച
നേട്ടങ്ങള്‍ ലീഡറുടെ സംഭാവനയാണ്. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസില്‍
സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍
എം.എല്‍.എ. കെ.പി.സി.സി മെമ്പര്‍ പി.പി ആലി, കെ.വി പോക്കര്‍ ഹാജി, എം.എ
ജോസഫ്, ഒ.വി അപ്പച്ചന്‍, മംഗ്ഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എന്‍.എം വിജയന്‍, എം.ജി
ബിജു, ബിനു തോമസ്, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്‍, ഡി.പി
രാജശേഖരന്‍, എന്‍.സി കൃഷ്ണകുമാര്‍, എടയ്ക്കല്‍ മോഹനന്‍, ശോഭനകുമാരി, ആര്‍.പി
ശിവദാസ്, എക്കണ്ടി മൊയ്തൂട്ടി, ഉലഹന്നാന്‍ നീറന്താനം, പി.കെ കുഞ്ഞുമൊയ്തീന്‍,
നജീബ് കരണി, കമ്മന മോഹനന്‍, പി.വി ജോര്‍ജ്ജ്, സി. ജയപ്രസാദ്, വിജയമ്മ
ടീച്ചര്‍, ടി.ജെ ജോസഫ്, എന്‍. വേണുഗോപാല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍
സംസാരിച്ചു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!