ഹരിതം” ജൈവകൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു

0

കൽപ്പറ്റ: ഗാന്ധിദർശൻ ഹരിത വേദിയുടെ വിഷ രഹിത പച്ചക്കറി കൃഷി പദ്ധതിയായ ” ഹരിതം” ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ മടിയൂർ കുനി ചോലവയലിൽ വെച്ച് ഡി.സി.സി പ്രസിഡണ്ട് -ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ ഇ.വി.അബ്രഹാം അധ്യക്ഷത വഹിച്ചു. ഇടവപ്പാതിക്ക് മുമ്പ് ഭൂമികൊള്ളാനുള്ള പച്ചക്കറി തൈകൾ ഹരിതവേദി  ജോ. കോർഡിനേറ്റർ പി.ഇ.ഷംസുദ്ദീന് എം.എൽ.എ കൈമാറി. റിട്ടയേഡ് ജോയിന്റ് കൃഷി ഡയറക്ടർ ലൗലി അഗസ്റ്റിൻ നടീൽ കർമ്മം നിർവ്വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ബിന്ദു.പി.ആർ, എൽദോ കെ. ഫിലിപ്പ്, ബാലഗാന്ധി ദർശൻ വേദി മണ്ഡലം കൺവീനർ ചിന്നു ബാലകൃഷ്ണൻ, വി. നൗഷാദ്, ഗ്ലോറി ജോർജ്ജ്, ജിജിൽ മുഷ്താഖ്, പി.വി. ആന്റണി, വിനി എസ് നായർ, പ്രേംജി എം ബി കെ സുരേഷ് വി ശശിധരൻ ഷാജി ജോസഫ് എന്നിവർ സാമൂഹിക അകലം പാലിച്ച് പങ്കെടുത്തു. കോർഡിനേറ്റർ ബെന്നി വട്ടപറമ്പിൽ സ്വാഗതവും, ഗിരിജ സതീഷ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!