കൽപറ്റ: കേരളത്തിലെ ബയോമെഡിക്കൽ എഞ്ചിനീയർമാരുടെ സംഘടനയായ ബയോമെഡിക്കൽ എൻജിനീയേഴ്സ് & ടെക്നീഷ്യൻസ് അസോസിയേഷൻ കേരള (BETAK) യുടെ കോവിഡ്19 പ്രതിരോധ ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം വയനാട് അമ്പലവയൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഫേസ് മാസ്കുകൾ നൽകി കൊണ്ട് സംസ്ഥാന പ്രസിഡണ്ട് സരുൺ മാണി നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കെ പി കുഞ്ഞിക്കണ്ണൻ ഏറ്റുവാങ്ങി. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജൻ പി പി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അജേഷ്, ഡോ. ഗീതു ഡാനിയൽ എന്നിവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ ക്യാമ്പയിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ഫേസ് മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യും.