വെട്ടുക്കിളി ശല്യം: കാപ്പി കർഷകരും ജാഗ്രത പുലർത്തണം

0

കാർഷിക വിളകൾക്ക് നാശം വിതയ്ക്കാൻ ശേഷി ഉള്ള വെട്ടുക്കിളിയുടെ ശല്യം പുൽപള്ളി പ്രദേശത്തു നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.  കാപ്പി കർഷകരും ഇതിനെതിരെ ജാഗ്രത പുലർത്തേണ്ടത് ഉണ്ടെന്ന് കോഫീ ബോർഡ് അറിയിക്കുന്നു . സാധാരണയായി വെട്ടുക്കിളി  (പച്ച തുള്ളൻ എന്നും കർഷകർ വിളിക്കും  ) എന്നു പറയുന്ന ഇതിന്റെ ശാസ്ത്ര നാമം  Aularches Miliaris എന്നാകുന്നു .  ലാർവ ഘട്ടത്തിൽ കളകളിലും കാപ്പി ചെടികളിലും  കൂട്ടം കൂട്ടമായാണ്  പ്രധാനമായും കാണപ്പെടുന്നത്. അത് കൊണ്ട് തന്നെ പൂർണ്ണ വളർച്ച എത്തുന്നതിനു മുമ്പ് അവയെ കൂട്ടമായി നശിപ്പിക്കാനും എളുപ്പമാണ്. ഈ നാശകാരിയായ കീടത്തിന്റെ  അതിവ്യാപനം അപൂർവമാണ്. അതിനാൽ കർഷകർ പരിഭ്രാന്തരാകേണ്ടതില്ല. 

ഇനിപ്പറയുന്ന നിയന്ത്രണ മാർഗങ്ങൾ കാപ്പി തോട്ടങ്ങളിൽ അവലംബിക്കേണ്ടതാണ്.
 
1. കീടത്തിന്റെ ലാർവഘട്ടം  ശ്രദ്ധയിൽപെട്ടാൽ ഉടനെത്തന്നെ വല കൊണ്ടോ മറ്റോ ശേഖരിച്ചു കത്തിച്ചോ ഏതെങ്കിലും കീടനാശിനിയിൽ മുക്കിയോ നശിപ്പിക്കേണ്ടതാണ്.
2. ഒരിക്കൽ ലാർവ പൂർണ വളർച്ചയെത്തിയാൽ പിന്നെ കീടനിയന്ത്രണം പ്രയാസകരമാണ്. വൈകുന്തോറും കീടങ്ങൾ പറന്നുപോകുകയും കൂടുതൽ സ്ഥലങ്ങളിൽ വ്യാപിക്കുന്നതിനു ഇടയാക്കുന്നു . 
3. അത്യാവശ്യമെങ്കിൽ ക്വിനാൽഫോസ് 25EC  2ml ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു കാപ്പിച്ചെടിയുടെയും കളകളുടെയും മേലാപ്പിൽ തളിച്ചുകൊടുക്കുന്നത് കീടത്തിൻറെ വ്യാപന കുറക്കാൻ സഹായിക്കും.
ആഫ്രിക്കൻ ഒച്ചിനെ പോലെ തന്നെ വെട്ടുക്കിളിയെയും ശേഖരിച്ചു നശിപ്പിക്കുന്നതിലൂടെ നിയന്തിക്കാൻ സാധിക്കുന്നതാണ്. 
 കൂടുതൽ വിവരങ്ങൾക്ക്  കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ  Dr Roopak Kumar 8940010059 ,  Dr P Krishna Reddy 9958324261 എന്നിവരെ വിളിക്കാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!