കേരള വെറ്റിനറി സര്‍വകലാശാലയില്‍ അനധികൃത നിയമനവും, ജോലിയില്‍ സ്ഥിരപ്പെടുത്തലും നടക്കുന്നതായി ബി.ജെ.പി. ജില്ലാ ഭാരവാഹിയോഗം കുറ്റപ്പെടുത്തി. ഭരണകക്ഷിയിലെ ചിലരുടെ പ്രത്യേക താത്പര്യവും ഉദ്യോഗസ്ഥ കൂട്ടുകെട്ടുമാണ് സര്‍വകലാശാലയെ അഴിമതിയുടെ വേദിയാക്കി മാറ്റിയത്. 98 കോടി രൂപയുടെ അധിക ബാധ്യത നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍പോലും അറിയാതെയാണ് പിന്‍വാതിലിലൂടെയുള്ള നിയമനം നടക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പാടുപെടുന്ന സര്‍ക്കാരിന് വലിയ ബാധ്യതയുണ്ടാക്കുന്ന നിയമനങ്ങള്‍ എസ്റ്റാബ്ലിഷ്‌മെന്റ് കമ്മിറ്റിയുടെ അറിവോടുകൂടിയാണ് നടന്നിട്ടുള്ളത്. വെറ്ററിനറി സര്‍വകലാശാലയെ അഴിമതിയില്‍നിന്ന് രക്ഷിക്കാന്‍ ഗവര്‍ണറെ കണ്ട് പരാതിനല്‍കാനും പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു.