തീറ്റപ്പുല്‍കൃഷി ധനസഹായം: അപേക്ഷ ക്ഷണിച്ചു.

0

ക്ഷീര വികസന വകുപ്പ് 2020 വര്‍ഷത്തേക്കുള്ള തീറ്റപ്പുല്‍കൃഷി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. തീറ്റപ്പുല്‍കൃഷിക്ക് പുറമെ യന്ത്രവല്‍ക്കരണം, ജലസേചനം, തരിശുനിലത്തിലെ കൃഷി, മക്കച്ചോള കൃഷി എന്നിവക്കും ധനസഹായം ലഭിക്കും. തീറ്റപ്പുല്‍കൃഷിക്ക് ഒരു സെന്റിന് 11 രൂപാ നിരക്കിലും മറ്റു ധനസഹായങ്ങള്‍ക്ക് 170 രൂപ വീതവും രജിസ്‌ട്രേഷന്‍ ഫീസ് നല്‍കണം. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരുടെ പേര്, വിലാസം, കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം എന്നിവ ക്ഷീര സംഘങ്ങളില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യുകയും അപേക്ഷാ ഫോറം പൂരിപ്പിച്ച് മെയ് 22ന് മുമ്പ് അതത് ക്ഷീര സംഘങ്ങളില്‍ നല്‍കണമെന്ന് ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക.
കല്‍പ്പറ്റ ക്ഷീര വികസന ആഫീസര്‍ – 9656108629
മാനന്തവാടി ക്ഷീര വികസന ആഫീസര്‍ (ഇന്‍ ചാര്‍ജ്) – 9447773180
പനമരം ക്ഷീര വികസന ആഫീസര്‍ – 8075288562
സുല്‍ത്താന്‍ ബത്തേരി ക്ഷീര വികസന ആഫീസര്‍ – 9447773180

Leave A Reply

Your email address will not be published.

error: Content is protected !!