കണ്ടൈന്‍മെന്റ് സോണില്‍ നിയന്ത്രണം കടുപ്പിക്കും

0

     കണ്ടൈന്‍മെന്റ് സോണിലേക്കും പുറത്തേക്കുമുളള പ്രവേശനം കര്‍ശനമായി നിയന്ത്രിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അവശ്യവസ്തു വിഭാഗത്തില്‍പ്പെടുന്ന പലചരക്ക് കടകള്‍, പഴം, പച്ചക്കറി, മത്സ്യം, ബിഫ്, ചിക്കന്‍ കടകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. ബേക്കറികള്‍ക്കും നിയന്ത്രിതമായി പ്രവര്‍ത്തിക്കാം. ചായ, കാപ്പി, ശീതളപാനീയങ്ങള്‍, സ്‌നാക്‌സ് തുടങ്ങിയവ വില്‍ക്കാന്‍ പാടില്ല. രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെയാണ് അവശ്യ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുളളത്. ടൗണുകളില്‍ തെരഞ്ഞെ ടുക്കപ്പെട്ട മെഡിക്കല്‍ ഷോപ്പിന് രാത്രി 8 വരെ തുറക്കാം.  ആരോഗ്യപരമായ അടിയന്തര ഘട്ടങ്ങളിലും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനുമൊഴികെ ആരും പുറത്തിറങ്ങരുത്. ഇങ്ങനെ ഇറങ്ങുന്നവര്‍ യാത്രയുടെ ഉദ്ദേശം വ്യക്തമാക്കുന്ന സത്യവാങ്മൂലം കരുതണം. അല്ലാത്തപക്ഷം ലോക്ഡൗണ്‍ ചട്ടലംഘനത്തിന് കേസെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!