മുത്തങ്ങ കലൂര്‍ 67 ല്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച മിനി ആരോഗ്യകേന്ദ്രം ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി. ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയാണ് മന്ത്രിയെത്തിയത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി സംസ്ഥാനത്തേയ്ക്ക് എത്തുന്നവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജില്ലാ ഭരണകൂടം സജ്ജീകരിച്ചതാണ് ഈ ആരോഗ്യകേന്ദ്രം. ഇവിടെ നടക്കുന്ന പരിശോധനയില്‍ രോഗലക്ഷണമില്ലെന്ന് കണ്ടെത്തുന്നവരെയാണ് യാത്ര തുടരാന്‍ അനുവദിക്കുന്നത്. മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴിയെത്തുന്നവര്‍ക്ക് മികച്ച സൗകര്യമാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍,ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭന്‍കുമാര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് മന്ത്രി മുത്തങ്ങ ചെക്‌പോസ്റ്റും സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി.