തെരുവുനായയുടെ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്

0

സുല്‍ത്താന്‍ ബത്തേരിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. പൊലിസ് സ്റ്റേഷന്‍ റോഡ് പരിസരത്തും ചുങ്കം കോട്ടക്കുന്ന് ഭാഗത്തു വെച്ചുമാണ് നായയുടെ ആക്രമണം ഉണ്ടായത്. ഇവര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ഇന്ന് രാവിലെയും ഉച്ചയ്ക്കുമിടയിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ടൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍ക്കും വീട്ടുമുറ്റത്ത് നിന്നവര്‍ക്കും ആറുവയസ്സുള്ള കുട്ടിക്കുമടക്കം എട്ട് പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സുല്‍ത്താന്‍ ബത്തേരി പൊലീസ് ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന പ്രിയ (28),  മിന്റ് മാളിലെ സെക്യൂരിറ്റി പ്രകാശന്‍ (42), ചുങ്കത്ത് ഫാന്‍സി ഷോപ്പ് നടത്തുന്ന ഗുരുവായൂരപ്പന്‍ (48), ഇഖ്‌റ ആശുപത്രിയിലെ ഡോ. നീതു (28), കോട്ടക്കുന്ന് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന എഡ്വേര്‍ഡ് (6), ചെതലയം സ്വദേശി മറിയം (50), വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ബത്തേരി സ്വദേശി ചാക്കോ (32) എന്നിവര്‍ക്കാണ പരേക്കറ്റത്. വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റതായി പറയുന്നു.ആളുകളെ ആക്രമിച്ച നായയെ പിന്നീട് നാട്ടുകാര്‍ തല്ലി കൊന്നു.

Leave A Reply

Your email address will not be published.

error: Content is protected !!