കഴിഞ്ഞദിവസം കിലോയ്ക്ക് 23 രൂപതോതില്‍ നേന്ത്രക്കായ സംഭരിക്കുമെന്ന് കൃഷി വകുപ്പ് അറിയിച്ചിരുന്നു.ഇതോടെ പൊതുവിപണിയില്‍ 20 രൂപയുണ്ടായിരുന്ന നേന്ത്രക്കായയുടെ വില ഇന്ന് ഒറ്റയടിക്ക് 24 മുതല്‍ 28 രൂപവരെയായാണ് ഉയര്‍ന്നത്.മുമ്പും പൊതുവിപണിയില്‍ നേന്ത്രക്കായയുടെ വില 10 രൂപയിലേക്ക് താണിരുന്നു.ഈ സമയത്ത് 19 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്നും കൃഷിവകുപ്പ് ഹോര്‍ട്ടികോര്‍പ്പ് മുഖേന നേന്ത്രക്കായ സംഭരിച്ചിരുന്നു.ഇതോടെ പൊതുവിപണിയില്‍ കായക്ക് 30 രൂപവരെ വില ഉയരുകയും ചെയ്തു.വീണ്ടും വില താണതോടെയാണ് കൃഷിവകുപ്പ് ഇടപെടല്‍ ഉണ്ടായത്.ഇതില്‍ നിന്നും വ്യക്തമാകുന്നത് നേന്ത്രക്കായ വിപണയെ നിയന്ത്രിക്കുന്നത് ചില വന്‍കിട കച്ചവടക്കാരണെന്നാണ്.കര്‍ഷകരുടെ അധ്വാനത്തിന് മതിയായ ഫലം ലഭിക്കാന്‍ ഇടനിലക്കാരുടെ ഇടപെടല്‍ തടസ്സമാകുന്നുവെന്ന ആരോപണത്തിന്റെ തെളിവുകൂടിയാണ് നിലവിലെ നേന്ത്രക്കായയുടെ പൊതുവിപണി വില വ്യക്തമാക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.