ആറുദിന ശുചീകരണ യജ്ഞത്തിന് ഇന്ന് തുടക്കം

0

ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ഏപ്രില്‍ 19ന് വൃത്തിയാക്കും. 20ന് തുണിക്കടകളും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ വീടും പരിസരവും എന്നിവ 21നും വൃത്തിയാക്കണം. 22ന് പൊതു സ്ഥലങ്ങള്‍, 23ന് വാഹന ഷോറൂമുകള്‍, 24ന് മറ്റ് കടകള്‍ എന്നിങ്ങനെയാണ് വൃത്തിയാക്കേണ്ടത്.
വീടുകള്‍ അതാത് വീടുകളിലുള്ളവര്‍ ശുചീകരിക്കണം. പൊതു ഇടങ്ങളില്‍ രണ്ടോ മൂന്നോ പേര്‍ക്ക് പങ്കെടുക്കാം. തുണിക്കടകള്‍ വൃത്തിയാക്കാന്‍ ഒരു നിലയില്‍ മൂന്ന് പേര്‍ക്കും വാഹന ഷോപ്പുകളില്‍ മൂന്ന് പേര്‍ക്കും ശുചീകരണത്തില്‍ പങ്കാളിയാകാം. മറ്റു കടകളില്‍ ഒരു നിലയില്‍ രണ്ട് പേര്‍ മതിയാകും. സര്‍ക്കാര്‍, സ്വകാര്യ ഹോസ്റ്റലുകള്‍ ശുചീകരിക്കാന്‍ മൂന്ന് പേരില്‍ കൂടാന്‍ പാടില്ല.
പൊതു സ്ഥലങ്ങള്‍ ഹരിതകര്‍മ്മസേനയും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് വൃത്തിയാക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധികാരികളാണ് ശുചീകരണത്തിന് നേതൃത്വം നല്‍കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സാമൂഹിക അകലവും, ആരോഗ്യ സുരക്ഷാ ജാഗ്രതയും പാലിക്കണം. പൊതു സ്ഥാപനങ്ങള്‍ ശുചീകരിക്കുമ്പോള്‍ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനയെ ഉപയോഗിക്കാവുന്നതാണ്. വാര്‍ഡ്തല ആരോഗ്യ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ കിണറുകള്‍ അതാത് ദിവസങ്ങളില്‍ ക്ലോറിനേഷന്‍ നടത്തണം. കൊതുക് വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കാന്‍ ഉറവിട നശീകരണം നടത്തേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!