ലോക്ഡൗണിന്റെ ഭാഗമായി വയനാട് അഗ്നിശമന രക്ഷാ സേന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി കോവിഡ് അവബോധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ചിത്രരചന, ഉപന്യാസരചന, ബോധവല്‍ക്കരണ ക്വിസ്, ഫോട്ടോ കൊളാഷ് എന്നിവയിലാണ് മത്സരം. അഗ്നിശമന രക്ഷാസേന – കോവിഡ് 19, അഗ്നിശമന രക്ഷാസേന – ലോക്ക് ഡൗണ്‍ എന്ന വിഷയത്തിലാണ് ചിത്രരചനാ മത്സരം. ഉപന്യാസ മത്സരത്തിന്റെ വിഷയം കോവിഡ് പ്രതിരോധത്തിന് അഗ്നിശമന സേനയുടെ പങ്ക് അല്ലെങ്കില്‍ ചലഞ്ചസ് ഓഫ് 101 @ 2020 എന്നതാണ്. കോവിഡ് പ്രതിരോധം ടിപ്പ്‌സ് എന്ന വിഷയത്തിലാണ് ഫോട്ടോ കൊളാഷ്. രചനകള്‍ അഗ്നിശമന രക്ഷാ സേനയുടെ ഫേസ്ബുക്കിലേക്കോ ഇമെയിലിലേക്കോ ഫയര്‍ഫോഴ്‌സ് ലോക്ക്ഡൗണ്‍ ചലഞ്ച് എന്ന ഹാഷ്ടാഗോടു കൂടി അയക്കണം. അവസാന തിയ്യതി ഏപ്രില്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് Wayanad Fire Services എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍. 04936 202333. ഇമെയില്‍ – adofrs [email protected].
Sign in
Sign in
Recover your password.
A password will be e-mailed to you.