ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിലുളള സംഘം കുരങ്ങുപനി ബാധിതമേഖലകളായി ഞരങ്ങാക്കുന്ന്, മണ്ണുണ്ടി, കൊല്ലി കോളനികള്‍ സന്ദര്‍ശിച്ചു. പ്രദേശത്തെ 200 ലധികം കുടുംബങ്ങള്‍ക്ക് ബോധവല്‍ക്കരണവും പ്രതിരോധമരുന്നും ലേപനങ്ങളും നല്‍കി. വനംവകുപ്പിന്റെയും തിരുനെല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മിഷന്‍ ട്രൈബല്‍ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.കവിത പുരുഷോത്തമന്റെ നേതൃത്വത്തിലാണ് കോളനികള്‍ സന്ദര്‍ശിച്ചത്. ഫോറസ്റ്റ് ഓഫീസര്‍ കുഞ്ഞിരാമന്‍, ട്രൈബല്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ സായ്കൃഷ്ണ, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ബീന ജോസ്, ഡോ. ഷാജന്‍ പണിക്കര്‍, ഡോ. കെ.വിനീത തുടങ്ങിയവര്‍ എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.