കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയിലെ ട്രൈബല്‍ കോവിഡ് കെയറുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 274 പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങിയെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി.ചെറിയാന്‍ അറിയിച്ചു. ജില്ലയിലെ ട്രൈബല്‍ കോവിഡ് സെന്ററുകളായ തിരുനെല്ലി ആശ്രമം സ്‌കൂള്‍, നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു ഇവര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്. വീടുകളിലേക്ക് മടങ്ങുമ്പോള്‍ ഇവര്‍ക്ക് സൗജന്യ റേഷനും പ്രോട്ടിന്‍ കിറ്റും ട്രൈബല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കി.
നിലവില്‍ ട്രൈബല്‍ കോവിഡ് കെയറുകളില്‍ 40 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 32 പേര്‍ തിരുനെല്ലി ആശ്രമം സ്‌കൂളിലും 8 പേര്‍ രാജീവ് ഗാന്ധി മെമ്മോറിയല്‍ ആശ്രമം സ്‌കൂളിലുമാണ്. നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയാല്‍ ഇവരെയും ഊരുകളിലേക്ക് മടക്കി അയക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നും ജോലി കഴിഞ്ഞ് ജില്ലയിലെത്തിയവരാണിവര്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post