സ്വകാര്യ ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താനാവില്ല:പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍

0

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം യാത്രക്കാരുടെ എണ്ണം ക്രമീകരിച്ച് ജില്ലയില്‍ സ്വകാര്യ ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താനാവില്ലന്ന് പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്‍. ഈ രീതിയില്‍ സര്‍വ്വീസ് നടത്തിയാല്‍ സ്വകാര്യ ബസ്സുകള്‍ക്ക് വന്‍സാമ്പത്തിക ബാധ്യത ഉണ്ടാകും. സബ്സീഡി നിരക്കില്‍ ഡീസലും, ലോക്ക് ഡൗണ്‍ കാലയളവിലെ ടാക്സും ഒഴിവാക്കണമെന്നും ആവശ്യം.ലോക്ക് ഡൗണില്‍ നിയന്ത്രണ ഇളവുകള്‍ വരുന്നതോടെ സ്വകാര്യ ബസ്സുകളുടെ സര്‍വ്വീസ് ആരംഭിക്കുമെന്നുള്ള സൂചനകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതുപ്രകാരം ബസ്സുകളില്‍ ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലയിലെ സര്‍വ്വീസ് നടത്താവുമെന്നുമാണ് നിര്‍ദേശിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശം അപ്രായോഗികമാണന്നാണ് ബസ്സുടമകള്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ തന്നെ നഷ്ടം സഹിച്ചാണ് സര്‍വ്വീസുകള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിനുപുറമെ യാത്രക്കാരുടെ എണ്ണം ക്രമീകരിക്കുകകൂടി ചെയ്യുന്നത് ഈ മേഖലയെ തകര്‍ക്കുമെന്നാണ് ഉടമകള്‍ ചൂണ്ടികാണിക്കുന്നത്. നിലവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സുകള്‍ നിരത്തിലിറക്കണമെങ്കില്‍ തന്നെ പതിനായിരക്കണക്കിന് രൂപ ചെലവാക്കണം. ഇതിനുപുറമ യാത്രക്കാരെ ക്രമീകരിച്ച് സര്‍വ്വീസ് നടത്താനാവില്ലന്നും സര്‍ക്കാര്‍ സബ്സീഡി നിരക്കില്‍ ഡീസലും, ലോക്ക് ഡൗണ്‍ കാലത്തെ ടാക്സും ഒഴിവാക്കണമെന്നുമാണ് പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഹരിദാസ് ആവശ്യപ്പെടുന്നത്. ഇതിനുപുറമെ ബസ് ജീവനക്കാരുടെ ജീവതവും ദുരിതത്തിലാണന്നും അവര്‍ക്കും സര്‍ക്കാര്‍ സഹായം അത്യാവശ്യമാണന്നുമാണ് ഉടമകള്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!