പൊതുസമൂഹത്തിന്റെ ആരോഗ്യ സുസ്ഥിരത പരിഗണിച്ചാണ് കോവിഡ് 19 രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കര്‍ശന നിയന്ത്രണം തുടരുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മൃതദേഹവുമായി വരുന്നവര്‍ക്കും, മരിച്ച വ്യക്തികളുടെ അടുത്ത ബന്ധുക്കള്‍ക്കും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്കുമാണ് നിയന്ത്രണത്തില്‍ ഇളവുള്ളത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ യാത്ര തുടരുന്നതിന് മുമ്പ് തന്നെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടേണ്ടതാണ്. 14 ദിവസം ക്വാറന്റൈന്‍ കഴിഞ്ഞാണ് ഇവര്‍ സ്വദേശത്തേക്ക് മടങ്ങുന്നത്. അതിജാഗ്രതാ വിഭാഗത്തില്‍പ്പെടുന്ന ഇവര്‍ 14 ദിവസത്തെ നിരീക്ഷണ കാലാവധി കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇവര്‍ എത്തുന്ന വിവരം നേരത്തെ തന്നെ അറിയിക്കുകയാണെങ്കില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരുക്കുവാന്‍ ജില്ലാ ഭരണകൂടത്തിന് സാധിക്കും. അതിര്‍ത്തി ചെക്‌പോസ്റ്റ് കടന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി എവിടെയെങ്കിലും വാഹനം നിര്‍ത്തുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. മരണ ശയ്യയില്‍ കിടക്കുന്നവരെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ അതാത് ജില്ലാ കളക്ടര്‍മാരില്‍ നിന്ന് അനുമതി പത്രം വാങ്ങേണ്ടതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.