ജോലിക്കിടെ ചെങ്കല്ല് ദേഹത്ത് വീണ് മധ്യവയസ്‌ക്കന്‍ മരിച്ചു.
കണിയാരം വാഴയില്‍ നവാസ് (50) ആണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് 3.30തോടെയായിരുന്നു അപകടം.കണിയാരം പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പഴയ വാട്ടര്‍ ടാങ്കിന്റെ ചെങ്കല്ല് പൊളിച്ചെടുക്കുന്നതിനിടെയാണ് അപകടം.ഗുരുതര പരിക്കിനെ തുടര്‍ന്ന് സെന്റ് ജോസഫ്‌സ് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രി അത്യാഹിത വിഭാഗമായ വിന്‍സെന്റ് ഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ഭാര്യ ആയിഷ മക്കള്‍:റുബീന,റംഷാദ്,അസീന.മരുമക്കള്‍:റഷീദ്,അജ്മല്‍, മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.