ജില്ലയില്‍ 424 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി

0

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 424 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 9097 ആയി. ഇതില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ 6 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച  സാമ്പിളുകളുടെ   ഫലം മുഴുവന്‍ ലഭിച്ചിട്ടുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1314 വാഹനങ്ങളിലായി  2053 ആളുകളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
57 വിദേശികളാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പൊതു ഇടങ്ങളില്‍ ജനങ്ങള്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 26 പഞ്ചായത്തുകളിലായി 28 കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം നല്‍കുന്നുണ്ട്. ഇതിനോടകം 1015 പേര്‍ക്ക് സൗജന്യമായും 805 പേര്‍ക്കും സഹായ വിലയിലും ഭക്ഷണം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!
17:43