ഇന്ന് ദുഃഖ വെള്ളി
കുരിശും വഹിച്ചുള്ള ക്രിസ്തുവിന്റെ കാല്‍വരി യാത്രയും പീഡാനുഭവവും കുരിശുമരണവും ഓര്‍മ്മിച്ചാണ് ദു:ഖവെള്ളി ആചരിക്കുന്നത്.ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെയും പ്രാര്‍ത്ഥനകളോടെയും ഗാഗുല്‍ത്താമലയിലൂടെ യേശു കുരിശുമേന്തി നടന്നുനീങ്ങിയതിന്റെ ഓര്‍മ്മ പുതുക്കുകയാണ്.ദേവാലങ്ങലില്‍ സാധാരണ കുരിശിന്റെ തിരുശേഷിപ്പ് ചുംബനവും, പീഡാനുഭവ വായനകളും, നഗരികാണിക്കലും, കുരിശിന്റെ വഴിയെ നടക്കലുമാണ് ചടങ്ങുകള്‍. നഗരികാണിക്കല്‍ ചടങ്ങിന്റെ അവസാനം രാത്രി യേശുവിന്റെ പ്രതീകാത്മകമായ മൃതദേഹം പെട്ടിയില്‍ അടക്കുമ്പോഴാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങള്‍ സമാപിക്കുക. എന്നാല്‍ ഇത്തവണ സമ്പര്‍ക്ക വിലക്കുള്ളതിനാല്‍ വിശ്വാസി പങ്കാളിത്തമില്ലാതെയാണ് പള്ളികളിലെ പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. കുരിശിന്റെ വഴി പ്രദിക്ഷണവും ഇക്കുറിയുണ്ടാകില്ല.സീതാ മൗണ്ട് സെന്റ് ജോസഫ് പള്ളിയില്‍ ഫാ.ജോവി തുരുത്തേല്‍,പട്ടാണിക്കുപ്പ് ഉണ്ണീശോ പള്ളിയില്‍ ഫാ.സിബിച്ചന്‍ ചേലക്ക പള്ളിയില്‍
മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ ഫാ. ചാണ്ടി പുന്നക്കാട്ട്,പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ ഫാ.ജെയ്‌സ് പൂതക്കുഴിയും,ശശിമല സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ ഫാ.ജോര്‍ജ് ആലൂംമൂട്ടില്‍, പുല്‍പ്പള്ളി തിരുഹൃദയ ദൈവാലയത്തില്‍ ഫാ.ജോര്‍ജ് ആലുക്ക, പുല്‍പ്പള്ളി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളിയില്‍ ഫാ.വര്‍ഗീസ് കൊല്ലം മാവുടി, ശശിമല ഉണ്ണീശോ പള്ളിയില്‍ ഫാ.സജി കോട്ടായില്‍ ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ഫാ.പോള്‍ എടയകൊണ്ടാട്ട്
,കബനിഗിരി സെന്റ് മേരീസ് പള്ളിയില്‍ ഫാ.തോമസ് പൊന്‍ തൊട്ടിയിലും അമരക്കുനി സെന്റ് ജൂഡ് ദേവാലയത്തില്‍ ഫാ.ജോയി പിണക്കാട് പറമ്പില്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.