നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി 9 പേര്‍ കൂടി മടങ്ങി

0

കോവിഡ് രോഗ പശ്ചാത്തലത്തില്‍ തോല്‍പ്പെട്ടി, ബാവലി അതിര്‍ത്തികള്‍ വഴി അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന  9 പേര്‍ കൂടി സ്വന്തം വീടുകളിലേക്ക് മടങ്ങി.  മാര്‍ച്ച് 26നാണ് ഇവര്‍ ജില്ലയിലെത്തിയത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇവരെ ജില്ലാഭരണകുടം കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു.ജില്ലാഭരണകുടം കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റിയ സ്വകാര്യ ലോഡ്ജിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.  പാലക്കാട,് തൃശ്ശൂര്‍, എറണാകുളം, കൊല്ലം, വയനാട്  സ്വദേശികളായിരുന്നു ഇവര്‍. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും മികച്ച രീതിയിലുള്ള സേവനമാണ് ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു. വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന നിര്‍ദ്ദേശത്തോടെയാണ് ഇവരെ വീടുകളിലേക്ക് യാത്രയാക്കിയത്. മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ ഷാജു, നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.ബിജു, മാനന്തവാടി, പയ്യമ്പള്ളി, നല്ലൂര്‍നാട് വില്ലേജ് ഓഫീസര്‍മാരായ സുജിത്ത് ജോസ്, ജോബി ജെയിംസ്, കെ.എസ്. ജയരാജ് എന്നിവരും സംഘത്തെ യാത്രയാക്കാന്‍ എത്തി.

Leave A Reply

Your email address will not be published.

error: Content is protected !!