വനത്തില്‍ നിന്നും ഓടയും മരങ്ങളും മുറിച്ചുകടത്തിയവര്‍ പിടിയില്‍
പേര്യ: പൂക്കോട് ചപ്പാരം,മക്കി ഭാഗത്തുള്ള മുബാറക് ഇഎഫ്എല്ലിനകത്തുവച്ച് 1800 ഓളം ഓടകളും,ചീരളം,വയനാവ്,മലയെടല എന്നീ മരങ്ങളും മുറിച്ചുകടത്തിയ ചപ്പാരം ആലക്കണ്ടി വീട്ടില്‍ ബാലന്‍,മക്കളായ അനീഷ്,സുധീഷ് എന്നിവരെയാണ് വരയാല്‍ ഫോറസ്റ്റ് ഓഫീസിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്എന്‍.രാജേഷ്,ഫോറസ്റ്റര്‍ ഷൈജു,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സജ്‌ന,ക്രിസ്റ്റലിന്‍,ശരത്,രാഹിത്
വാച്ചര്‍മാരായ ഗോപാലന്‍, വിഷ്ണു കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.പ്രതികള്‍ ഉപയോഗിച്ച KL 72 C 881 നമ്പര്‍ മിനി വാനും പിടിച്ചെടുത്തിട്ടുണ്ട്.ലോക് ഡൗണിന്റെ മറവില്‍ വനത്തിനകത്ത് നടക്കുന്ന,മരംമുറി,വ്യാജവാറ്റ്, മൃഗവേട്ട തുടങ്ങിയവയ്‌ക്കെതിരെ വനം വകുപ്പ് ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്.